താന്‍ ബൈസെക്ഷ്വല്‍, ഇത്രയും കാലം പുറത്ത് പറയാന്‍ ഭയമായിരുന്നു: വികാസ് ഗുപ്ത

താന്‍ ബൈസെക്ഷ്വലാണെന്ന് വെളിപ്പെടുത്തി ടെലിവിഷന്‍ അവതാരകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വികാസ് ഗുപ്ത. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. താനൊരു ബൈസെക്ഷ്വലാണെന്നും ലിംഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്നും വികാസ് പറഞ്ഞു.

ഇത്രയും കാലം പുറത്ത് പറയാന്‍ ഭയമായിരുന്നു. എന്നാല്‍ ഇനിയങ്ങനെ ജീവിക്കാനാകില്ലെന്നും എന്റെ ലൈംഗികത തുറന്ന് പറയാന്‍ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കള്‍ക്ക് നന്ദിയെന്നും ഇനിയും തന്നെ ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്താനോ പരിഹസിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെറാഡൂണ്‍ സ്വദേശിയായ വികാസ് ഗുപത് 2005 മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ഒട്ടേറെ സീരിയലുകള്‍ക്ക് തിരക്കഥ ഒരുക്കുകയും നിര്‍മിക്കുകയും ക്രിയേറ്റീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പത്തിലേറെ ടെലിവിഷന്‍ സീരിയലുകളില്‍ അവതാരകനായെത്തുകയും ചെയ്തിട്ടുണ്ട്. 2018-ല്‍ മികച്ച ടെലിവിഷന്‍ അവതാരകനുള്ള ലയണ്‍ ഗോള്‍ഡ് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Top