വികാസ് ദുബെ കൊല്ലപ്പെട്ട സംഭവം; മജിസ്റ്റീരിയല്‍ അന്വേഷണത്തിന് പൊലീസ്

ലഖ്‌നൗ: കാണ്‍പൂരില്‍ ഗുണ്ടാ നേതാവ് വികാസ് ദുബൈ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തും. ദുബൈയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കാണ്‍പൂര്‍ ഏറ്റുമുട്ടലില്‍ ദുബൈയുടെ കൂട്ടാളികളായിരുന്ന പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി.

സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം ഏറ്റുമുട്ടലുകളില്‍ പ്രതികള്‍ കൊല്ലപ്പെട്ടാല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണം. ഇതനുസരിച്ച് അന്വേഷണത്തിന് യുപി സര്‍ക്കാര്‍ ഉത്തരവിടും. യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായ 71 ഏറ്റമുട്ടലില്‍ കൊല്ലപ്പെടുന്ന 119 മാത്തെ പ്രതിയാണ് ദുബൈ. ഇതുവരെ നടന്ന ഏറ്റുമുട്ടല്‍ കേസുകളുടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൊലീസിന് അനൂകൂലമായിരുന്നു. 61 കേസുകളില്‍ കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.

Top