വിഷ്ണു–ധർമജൻ ടീമിന്റെ വികടകുമാരൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി

Vikadakumaran

വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു വികടകുമാരൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിൽ ഇരുവരുടെയും പ്രകടനം മികച്ചതായിരുന്നു.

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ചാന്ദിനി ക്രിയേഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥയെഴുതുന്നത് വൈ.വി രാജേഷ് ആണ്. മാനസ കൃഷ്ണനാണ് ചിത്രത്തിലെ നായിക.

സലിംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാർ, സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Top