‘ജോസഫ്’ തമിഴ് റീമേക്കിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു

ജോജു ജോര്‍ജ് നായകനായെത്തിയ ജോസഫിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. എം പദ്മകുമാര്‍ തന്നെയാണ് ചിത്രം തമിഴിലും സംവിധാനം ചെയ്യുന്നതും. ആര്‍.കെ സുരേഷാണ് ചിത്രത്തില്‍ ജോജുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിചിത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു റിട്ടയേര്‍ഡ് പൊലീസുകാരന്‍ തന്റെ മുന്‍ ഭാര്യയുടെ മരണത്തിന്റെ ചുരുകള്‍ തേടി പോകുന്ന കഥയാണ് ചിത്രം പറയുന്നത്. ജോസഫിലൂടെ കേരള സ്‌റ്റേറ്റ് അവാര്‍ഡ്, ബെസ്റ്റ് ക്യാരക്ടര്‍ ആക്ടര്‍, സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം എന്നിവയും ജോജു സ്വന്തമാക്കിയിട്ടുണ്ട്.

തമിഴ് റീമേക്കില്‍ ജി വി പ്രകാശാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഷംന കാസിം, മധു ശാലിനി എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

Top