ഭക്ഷ്യകിറ്റ് വിതരണം; ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ഭക്ഷ്യ കിറ്റ് വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി. ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. ആരോപണങ്ങള്‍ കേട്ടുകേള്‍വി മാത്രമാണെന്ന് വിജിലന്‍സിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റ് വഴി വിതരണം ചെയ്ത ഭക്ഷ്യകിറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ ജലില്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ഹര്‍ജി. കൊല്ലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വിജിലന്‍സിനോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസ് അഴിമതി വിരുദ്ധ നിയമത്തിന് കീഴില്‍ വരുന്നതാണോ എന്നറിയാന്‍ കേസില്‍ അടുത്ത 30ന് വാദം കേള്‍ക്കും.

Top