ലൈഫ് മിഷന്‍; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നര മാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിനെപ്പറ്റി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിലൂടെയാണ് പുറത്തുവന്നത്.

വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയെപ്പറ്റിയുള്ള ആക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് വിജിലന്‍സ് അന്വേഷണത്തിനുള്ള ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി അന്വേഷിക്കുമെന്നല്ല പകരം വിവാദവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. തദ്ദേശവകുപ്പ് പ്രതിനിധികളടക്കമുള്ളവര്‍ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

Top