ബാര്‍കോഴ; ബിജു രമേശിന്റെ ആരോപണം വിജിലന്‍സ് പരിശോധിക്കും

കൊച്ചി: ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സ് പരിശോധിക്കും. സ്വമേധയാ ദ്രുതപരിശോധന നടത്താനുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുക. ജോസ്. കെ മാണി, രമേശ് ചെന്നിത്തല, വി. എസ്. ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ബിജു രമേശ് ആരോപണം ഉന്നയിച്ചത്.

ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ ജോസ്.കെ.മാണി പത്ത് കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. മുന്‍ മന്ത്രി കെ. ബാബു നിര്‍ദേശിച്ച ആളുകള്‍ക്ക് പണം നല്‍കിയെന്ന വാദവും ബിജു രമേശ് ആവര്‍ത്തിച്ചു. 50 ലക്ഷം രൂപ കെ. ബാബുവിന്റെ ഓഫീസില്‍ കൊണ്ടു നല്‍കി. ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസില്‍ നല്‍കി. 25 ലക്ഷം രൂപ വി.എസ് ശിവകുമാറിന്റെ വീട്ടിലെത്തിച്ചുവെന്നും ബിജു രമേശ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വീണ്ടും പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.

Top