ഇന്ത്യ-ചൈന ബോക്‌സിങ് മത്സരത്തില്‍ വിജേന്ദര്‍, സുല്‍പിക്കറെ നേരിടും

മുംബൈ: പ്രഫഷനല്‍ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അഭിമാനതാരമായ വിജേന്ദര്‍ സിങ് ഇന്നു ചൈനയുടെ സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ നേരിടുന്നു.

മുംബൈ വര്‍ളിയിലെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ സ്റ്റേഡിയത്തിലെ റിങ്ങില്‍ വൈകിട്ട് 6.30ന് ആണു മല്‍സരം.

ജയിക്കുന്നയാള്‍ എതിരാളിയുടെ കിരീടം സ്വന്തമാക്കും. ഏഷ്യ പസിഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാംപ്യനാണു വിജേന്ദര്‍ ഇപ്പോള്‍. മെയ്‌മെയ്തിയാലി ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാംപ്യനും.

പ്രായത്തില്‍ ഇളമുറക്കാരനാണെങ്കിലും മല്‍സര പരിചയത്തില്‍ വിജേന്ദറിനൊപ്പം നില്‍ക്കുന്ന താരമാണു മെയ്‌മെയ്തിയാലി.

വിജേന്ദര്‍ ഇതു വരെ എട്ടു പോരാട്ടങ്ങള്‍ക്കിറങ്ങിയപ്പോള്‍ ചൈനീസ് താരം ഒമ്പത് തവണ പോരാടി. പക്ഷേ, റൗണ്ടുകളുടെ എണ്ണത്തില്‍ വിജേന്ദറാണു മുന്നില്‍.

Top