കർഷകർക്ക് പിന്തുണയുമായി വിജേന്ദർ സിംഗ്

ൽഹി : ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ അറിയിച്ച്. കായികതാരവും ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ തിരിച്ചു നല്‍കുമെന്നും വിജേന്ദര്‍ പറഞ്ഞു.

ഡൽഹിയിലെ സമരവേദിയിൽ നേരിട്ടെത്തി വിജേന്ദർ സിങ്ങ് കർഷകരെ അഭിസംബോധന ചെയ്തു. കർഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിൽ മാറ്റം വന്നില്ലെങ്കിൽ പുരസ്‌കാരവും, പുരസ്‌കാരത്തിനൊപ്പം ലഭിച്ച ആനുകൂല്യങ്ങളും തിരിക നല്‍കുമെന്ന് വിജേന്ദർ പറഞ്ഞു. മാത്രമല്ല ഇതിനോടകം പഞ്ചാബിൽ നിന്നു മാത്രം മുപ്പതിലധികം കായിക താരങ്ങൾ അവാര്‍ഡുകള്‍ മടക്കി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Top