Vijender Singh vs Kerry Hope: Rahul Gandhi booed by crowd during title clash

ന്യൂഡല്‍ഹി: വേള്‍ഡ് ബോക്‌സിംഗ് അസോസിയേഷന്റെ ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിംഗിന്റെ മത്സരം കാണാനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണികള്‍ എതിരേറ്റത് കൂവലോടെ.

ഡല്‍ഹിയിലെ ത്യാഗരാജ സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു സംഭവം. ചാര നിറത്തിലുള്ള ടീ ഷര്‍ട്ടും ജീന്‍സും അണിഞ്ഞെത്തിയ രാഹുല്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിച്ചയുടന്‍ കാണികള്‍ കൂവുകയായിരുന്നു.

ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ച് മോദി മോദി എന്ന് വിളിച്ചു പറയുകയും ചെയ്തു.

മത്സരത്തിന് ശേഷം മടങ്ങുന്‌പോഴും രാഹുലിനെ കാണികള്‍ യാത്രയാക്കിയത് കൂവലോടെ ആയിരുന്നു. എന്നാല്‍, കാണികളുടെ ഈ നടപടിയോട് രാഹുല്‍ പ്രതികരിച്ചില്ല. പകരം അവര്‍ക്കൊരു ചിരി സമ്മാനിച്ചാണ് മടങ്ങിയത്.

ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള, ബോക്‌സിംഗ് താരം മേരി കോം, ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന, ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ എന്നിവരും മത്സരം കാണാനെത്തിയിരുന്നു

Top