ആഫ്രിക്കന്‍ ചാമ്പ്യനെ തറപറ്റിച്ച് ഇന്ത്യയുടെ ബോക്‌സിംഗ് താരം വിജേന്ദര്‍ സിങ്‌

ന്യൂഡല്‍ഹി: പ്രൊഫഷണല്‍ ബോക്സിംഗില്‍ അജയ്യന്‍ താന്‍ തന്നെയെന്ന് തെളിയിച്ച് ഇന്ത്യയുടെ വിജേന്ദര്‍ സിങ്.

ആഫ്രിക്കന്‍ ചാമ്പ്യന്‍ ഏണസ്റ്റ് അമൂസിനെ തോല്‍പ്പിച്ചാണ് പ്രൊഫഷണല്‍ ബോക്സിംഗിലെ തന്റെ പത്താം വിജയം തന്നെ സ്വന്തമാക്കിയത്.

ഇതോടു കൂടി ഏഷ്യാ പസഫിക്, ഓറിയന്റല്‍ മിഡില്‍ വെയ്റ്റ് എന്നീ കിരീടങ്ങള്‍ നിലനിര്‍ത്താന്‍ വിജേന്ദറിനായി.

26 മത്സരങ്ങളില്‍ ഏണസ്റ്റിന്റെ ആദ്യ തോല്‍വിയാണിത്.

Top