ആകാംക്ഷയോടെ ആരാധകര്‍; ദളപതി വിജയിയും വെട്രിമാരനും ഒന്നിക്കുന്നു

മിഴില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് വെട്രിമാരന്‍. സംവിധായകന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ വിജയ്ക്കൊപ്പം സംവിധായകന്‍ ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അടുത്തിടെ വിജയിയെ കണ്ട വെട്രിമാരന്‍ തിരക്കഥ വിവരിച്ചുവെന്നും വിജയ്ക്ക് തിരക്കഥ ഇഷ്ടമായെന്നുമാണ് വിവരം. അധികം വൈകാതെ ഈ പ്രോജക്ടുമായി മുന്നോട്ടുപോകാനാണ് ഇരുവരും ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം ബിഗിലിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 64ലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദളപതി 64ന് ശേഷം തടം സംവിധായകന്‍ മഗിഴ് തിരുമേനി ഒരുക്കുന്ന പുതിയ ചിത്രത്തിലാകും വിജയ് അഭിനയിക്കുക.

Top