വിജയ്‌യുടെ മാസ്റ്റര്‍ തിയറ്ററില്‍ തന്നെ; വ്യക്തത വരുത്തി നിര്‍മാതാക്കള്‍

തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇളയ ദളപതി വിജയ്‌യും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് മാസ്റ്റര്‍. കോവിഡ് കാരണം തിയറ്റര്‍ റിലീസ് വൈകിയ ചിത്രം ഒടിടി റിലീസായിരിക്കുമെന്നും ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ നിരാശരാണെന്ന് കാണിച്ച് ഒരുപാട് ആരധകര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം റിപ്പോട്ടുകളില്‍ നേരിട്ട് വ്യക്തത വരുത്തുകയാണ് മാസ്റ്ററിന്റെ നിര്‍മ്മാതാക്കള്‍. സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് പ്രസ് റിലീസിലൂടെ അറിയിച്ചത്. ഒ.ടി.ടി റിലീസിനായി തങ്ങളെ ചില പ്ലാറ്റ്ഫോമുകള്‍ ബന്ധപ്പെട്ടിരുന്നെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു മാസ്റ്റര്‍.

വിജയ്‌യുടെ 64ാമത് ചിത്രമായ മാസ്റ്ററില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Top