Vijay’s ‘Theri’ in malayalam will be distributed by prithviraj

കൊച്ചി: ഈ വര്‍ഷം ഇളയദളപതി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘തെറി’ ഏപ്രില്‍ 14ന് റിലീസിനെത്തുന്നു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ആരാധകരെ രസിപ്പിക്കുന്ന എല്ലാ ചേരുവകളും കോര്‍ത്തിണക്കിയാണ് ചിത്രമെത്തുന്നത്.

കേരളം ഉള്‍പ്പടെയുള്ള മറ്റുസംസ്ഥാനങ്ങളിലെ ചിത്രത്തിന്റെ വിതരണവാകാശം കോടികള്‍ മുടക്കിയാണ് ആളുകള്‍ വാങ്ങിയിരിക്കുന്നത്.

കേരളത്തില്‍ തെറിയുടെ തിയറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസ് ആണ്. ഇതാദ്യമായാണ് തമിഴ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ വിതരണാവകാശം ഇവര്‍ സ്വന്തമാക്കുന്നത്.തമിഴ് നടന്‍ ആര്യ, ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ എന്നിവരാണ് ആഗസ്റ്റ് സിനിമാസിന്റെ മറ്റു പങ്കാളികള്‍.

കേരളത്തില്‍ വിജയ് എന്ന നടനുള്ള ജനപ്രീതി തന്നെയാണ് ആഗസ്റ്റ് സിനിമാസിന്റെ ഈ തീരുമാനത്തിന് പിന്നില്‍.റെക്കോര്‍ഡ് തുകയ്ക്കാണ് ഇവര്‍ ഇത് സ്വന്തമാക്കിരിക്കുന്നത്.

Top