സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങി വിജയ്‌യുടെ മകന്‍

ളപതി വിജയ്‌യുടെ മകന്‍ സഞ്ജയ് സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. നടി ദേവയാനിയുടെ മകള്‍ ഇനിയയായിരിക്കും ചിത്രത്തില്‍ നായികയാകുക എന്നും റിപ്പോര്‍ട്ടുണ്ട്. രാജകുമാരനായിരിക്കും ജേസണ്‍ ചിത്രത്തിന്റെ സംവിധാനം. അജിത്തന്റെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും ജേസണ്‍ സഞ്ജയ് നായകനാകുക എന്നും റിപ്പോര്‍ട്ടുണ്ട്.

ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാര്‍ 1999ല്‍ സംവിധാനം ചെയ്തതാണ് നീ വരുവായ്. അജിത്ത് നായകനായ ചിത്രം ഹിറ്റായിരുന്നു. അജിത്തിന്റെ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം മകള്‍ ഇനിയയെ നായികയാക്കിയും വിജയ്‌യുടെ മകന്‍ സഞ്ജയ്‌യെ നായകനാക്കിയും ഒരുക്കാനാണ് രാജകുമാരന്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇനിയ ബിരുദ വിദ്യാര്‍ഥിയാണ് ഇപ്പോള്‍.

Top