മെർസലിനെ ബി.ജെ.പി രാഷ്ട്രീയമായ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നു;ചന്ദ്രശേഖർ

ചെന്നൈ: മെര്‍സലിനെ ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് വിജയിയുടെ പിതാവും മുതിര്‍ന്ന സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍.

ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

”എച്ച്.രാജയെപ്പോലുള്ള ബിജെപി നേതാക്കള്‍ വളരെ ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്. ഒരു വ്യക്തിയുടെ മതത്തിന്റെ പേരില്‍ അയാളെ ചോദ്യം ചെയ്യാന്‍ പാടില്ല. ഞാന്‍ ക്രിസ്ത്യാനിയല്ല, ഞാന്‍ ഹിന്ദുവല്ല, ഞാന്‍ മുസ്ലിമല്ല, ഞാന്‍ മനുഷ്യനാണ്”, ചന്ദ്രശേഖര്‍ പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബിജെപി മെര്‍സലിനെ ഉപയോഗിക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്ര മോദി ഈ സംഭവത്തെ കുറിച്ച് ശ്രദ്ധിക്കുന്നില്ല. അദ്ദേഹം വളരെ ഉയര്‍ന്ന അവസ്ഥയിലാണ്. രാജ്യത്തെ കുറിച്ചുള്ള വലിയ പദ്ധതികളുടെ തിരക്കിലാണ് അദ്ദേഹം. ഇവിടെ ചെറിയ നേതാക്കള്‍ ഒരു വിവരവുമില്ലാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

Top