വിജയശാന്തി വീണ്ടും ബിജെപിയിലേക്ക്

ചെന്നൈ : നടി വിജയശാന്തി ബിജെപിയിലേക്ക്. അമിത് ഷായുമായി അവർ കൂടിക്കാഴ്ച്ച നടത്തി. ബിജെപിയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ വിജയശാന്തി ടിആര്‍എസില്‍ എത്തുകയും പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയുമായിരുന്നു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് വിജയശാന്തിയുടെ ഘര്‍വാപ്സി. ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നഡയിൽ നിന്നും വിജയ ശാന്തി ബിജെപി അംഗത്വം സ്വീകരിക്കും.

Top