പാനൂരില്‍ ഉണ്ടായത് പ്രാദേശിക സംഘര്‍ഷമെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടാന്‍ ഇടയായത് പ്രാദേശിക സംഘര്‍ഷമാണെന്നും ആസൂത്രിതമായി ആരെയെങ്കിലും ആക്രമിച്ചതല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും പിശക് സംഭവിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യും. ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന നിലപാട് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അക്രമങ്ങള്‍ വ്യാപിക്കുന്നതിനെ ന്യായീകരിക്കാന്‍ പാടില്ല. ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് പ്രവര്‍ത്തകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പി.ജയരാജന്റെ മകന്‍ ഫേയസ്ബുക്കില്‍ നടത്തിയ പരാമര്‍ശത്തെയും എ. വിജയരാഘവന്‍ തള്ളി. അദ്ദേഹത്തിന്റെ മകന്‍ പാര്‍ട്ടി നേതാവല്ലല്ലോ. ഇതു സംബന്ധിച്ച് പി. ജയരാജന്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

 

Top