എല്ലാ സീറ്റും നേടാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണന്ന് എ വിജയരാഘവന്‍

കോഴിക്കോട്: രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നും മത്സരിച്ചാല്‍ 20ല്‍ 20 സീറ്റും നേടാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രാഹുലും പ്രിയങ്കയും എത്തിയത് വെറും കൗതുകം മാത്രമാണ്. ഇതിലൂടെ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് ദശാബ്ദമായി മുസ്ലീം ലീഗിന്റെ സ്വാധീനം കുറഞ്ഞു വരികയും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് ലീഗിന് നിലനില്‍ക്കാന്‍ മുസ്ലീം തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പിന്തുണ ആഴശ്യമായി വന്നിരിക്കുകയാണ്. ഗതികേട് കൊണ്ട് ആദ്യം തന്നെ ലീഗിന് ജമായത്തി ഇസ്ലാമിയുടെ പിന്തുണ ആര്‍ജ്ജിക്കേണ്ടി വന്നെന്നും പിന്നീടത് എസ്ഡിപിഐയിലേയ്ക്ക് പോകുകയുണ്ടായി. ഇതെല്ലാം തുറന്നു കാണിക്കുന്നത് പുറത്തുള്ള ആത്മവിശ്വാസത്തേക്കാള്‍ മുസ്ലീം ലീഗ് വലിയ പരാജ ഭീതിയിലാണെന്നതാണെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Top