കോൺഗ്രസിനെതിരെ തുറന്നടിച്ച് എ വിജയരാഘവൻ

തിരുവനന്തപുരം : ഉമ്മന്‍ ചാണ്ടിയും സംഘവും ഡല്‍ഹിക്ക് പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വരണം. ഉമ്മന്‍ ചാണ്ടി നയിക്കാന്‍ വരുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യും. സോളാര്‍ അടക്കമുള്ള മുഴുവന്‍ അഴിമതികളും ഓര്‍ത്തെടുക്കാന്‍ ജനത്തിന് സാധിക്കും.

രാഷ്ട്രീയമായി പറ്റിയ തെറ്റ് കോണ്‍ഗ്രസ് തിരുത്തണമെന്നും എ വിജയരാഘവന്‍.അതേസമയം ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് പ്രചാരണ നേതൃത്വം ഏല്‍പിച്ചതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. ഏതു പാര്‍ട്ടിയില്‍ ആരു നേതാവാകണമെന്ന് അവരല്ലേ തീരുമാനിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ഉമ്മന്‍ചാണ്ടി ഇപ്പോള്‍ തന്നെ നേതാവാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുഹൃത്തുക്കളാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

Top