ആര്‍ എസ് പിയെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ച് എ. വിജയരാഘവന്‍

തിരുവന്തപുരം: ഇടതു മുന്നണിയിലേക്ക് ആര്‍ എസ് പി യെ ക്ഷണിച്ചിരിക്കുകയാണ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇടത് മുന്നണിക്ക് അലങ്കാരമാണ് അര്‍എസ്പി യെന്ന് പറഞ്ഞു കൊണ്ടാണ് രാഘവന്‍ പാര്‍ട്ടിയിലേക്ക് പരോക്ഷമായി ആര്‍ എസ് പി ക്ക് ക്ഷണം നല്‍കിയിരിക്കുന്നത്. എല്‍ഡി എഫിലേക്ക് അവര്‍ തിരികെ എത്തണമെന്നാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നും രാഘവന്‍ പറഞ്ഞു.

സി പി എം മുസ്ലീം ലീഗിന് ബദലായി കെ ടി ജലീലിനെ മുന്‍നിര്‍ത്തുാന്‍ സി പി എം ശ്രമിക്കുന്നു എന്ന ആരോപണം അദ്ദേഹം തള്ളി. എല്‍ഡി എഫ് ലീഗിന് ബദലുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും സിപിഎം സ്വതന്ത്രനായാണ് ജലീല്‍ മത്സരിച്ച് ജയിച്ചതെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

Top