ഇടക്കാല ഉത്തരവ് മാത്രം; സര്‍ക്കാരിന്റെ ഭാഗം വീണ്ടും കോടതിയെ അറിയിക്കുമെന്ന് വിജയരാഘവന്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമപരമായ പരിശോധനയ്ക്ക് ശേഷമായിരുന്നുവെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അന്വേഷണം സ്റ്റേ ചെയ്തത് ഇടക്കാല ഉത്തരവ് മാത്രമാണ്. തീരുമാനം അംഗീകരിച്ച് കൊണ്ട് തന്നെ സര്‍ക്കാര്‍ തങ്ങളുടെ ഭാഗം വീണ്ടും കോടതിയെ അറിയിക്കും.

സ്റ്റേ ഒഴിവാക്കി മുന്നോട്ടു പോകാന്‍ പറ്റുമോ എന്ന് പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കേന്ദ്ര ഏജന്‍സികള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നത് കണ്ടതാണെന്നും ഇത് ജനങ്ങള്‍ക്ക് ഇടയില്‍ വലിയ പ്രതിഷേധം ഇതുണ്ടാക്കിയിരുന്നുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

 

Top