സി പി ഐ ജില്ലാസെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് വിജയന്‍ ചെറുകര

CPI

വയനാട്: സി പി ഐ ജില്ലാസെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് വയനാട് സി പി ഐ ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര. ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ടാണ് വിജയന്‍ ചെറുകര ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മിച്ചഭൂമി വിഷയത്തില്‍ ചാനല്‍ ഒളിക്യാമറയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. കെ.രാജന്‍ എം.എല്‍.എക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തിന്റെ താത്കാലിക ചുമതല നല്‍കും.

Top