തന്നെ സഹായിക്കണം, രജനികാന്തിനോട് സഹായം അഭ്യര്‍ത്ഥിച്ച് നടി

മാനസികവും ശാരീരികവുമായ അവശതകള്‍ കാരണം ദുരിതത്തിലാണെന്നും തന്നെ സഹായിക്കണമെന്നും അപേക്ഷിച്ച് നടി വിജയലക്ഷ്മി. നടന്‍ രജനികാന്തിനോടാണ് വിജയലക്ഷ്മി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. രജനിയെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും വിജയലക്ഷ്മി പറയുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ ഒരു കാലത്ത് സജീവമായിരുന്ന വിജയലക്ഷ്മിയെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍. ചികിത്സയിലായിരുന്ന സമയത്ത് തന്നെ സഹായിക്കാനെന്ന വ്യാജേന ആശുപത്രിയിലെത്തി കന്നട നടന്‍ രവി പ്രകാശ് തന്നെ ഉപദ്രവിച്ചുവെന്നും വിജയലക്ഷ്മി ആരോപിച്ചിരുന്നു. നടനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.

Top