മാസ്സ് ലുക്കില്‍ വിജയ് സേതുപതി; പുതിയ ചിത്രം സിന്ധുബാദിന്റെ ഫസ്റ്റ് ലുക്ക് കാണാം

ക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

സേതുപതിയുടെ തന്നെ പന്നയ്യാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങളൊരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിന്ധുബാദ് ഒരുക്കുന്നത്. വിജയ് സേതുപതിയും അരുണ്‍ കുമാറുമൊന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് രാജരാജനാണ് സിനിമ നിര്‍മ്മിക്കുന്നത്.

യുവന്‍ ശങ്കര്‍രാജ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. സിന്ധുബാദിനു പുറമെ മാമനിതന്‍ എന്ന സിനിമയും മക്കള്‍ സെല്‍വന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്. സേതുപതിയുടെ മുന്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള സീനു രാമസാമിയാണ് ചിത്രമൊരുക്കുന്നത്.

Top