‘ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’: വിജയ് – വെങ്കട് പ്രഭു ചിത്രത്തിന്റെ ടെെറ്റിൽ എത്തി, ഫസ്റ്റ് ലുക്കും പുറത്ത്

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ എന്നാണ് ചിത്രത്തിന്റെ ടെെറ്റിൽ. വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്. ദളപതി 68 എന്ന താത്കാലിക പേരിലാണ് ചിത്രം ഇത്രയും നാൾ അറിയപ്പെട്ടിരുന്നത്.

ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുക. ശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ, ലൈല, അജ്മൽ അമീർ, മോഹൻ, യോ​ഗി ബാബു, വി.ടി.വി ​ഗണേഷ് എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

യുവൻ ശങ്കർ രാജയാണ് സം​ഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാ​ഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്.

Top