vijay upcoming film bhairavan first look poster

ളയദളപതി വിജയ്‌യുടെ അറുപതാം ചിത്രം ഭൈരവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗണേശ ചതുര്‍ത്ഥി ദിനത്തിലായിരുന്നു പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രം ദീപാവലിയ്ക്കു റിലീസ് ചെയ്യാനായിരുന്നു നേരത്തെ ഉദ്ദേശിച്ചത്. എന്നാല്‍ ജനുവരിയിലേക്കു നീട്ടി.

ഭരതന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഴകിയ തമിള്‍ മഗന്റെ സംവിധായകനാണ് ഭരതന്‍. വിജയ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം.

കീര്‍ത്തി സുരേഷും അപര്‍ണ വിനോദും നായികമാരായി എത്തുന്നു. ജഗപതി ബാബുവാണ് വില്ലന്‍.

ആര്‍.കെ. സുരേഷ്, ഡാനിയേല്‍ ബാലാജി, സതീഷ്, ഹരീഷ് ഉത്തമന്‍, ശ്രീമാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Top