വിജയ്ക്കൊപ്പം വിജയ് സേതുപതി എത്തുന്നു; കൗതുകത്തോടെ ആരാധകര്‍

മിഴ് നടന്‍ വിജയ്ക്കൊപ്പം വിജയ് സേതുപതിയും എത്തുന്നു. വിജയ്യുടെ 64-ാം ചിത്രത്തിലാണ് ഈ കോമ്പിനേഷന്‍ എത്തുക. മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാവും ഇത്.

ചിത്രത്തെക്കുറിച്ച് ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിന് പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് അറിയിച്ചിരുന്നു. അതുപ്രകാരം എത്തുന്ന ആദ്യ അനൗണ്‍സ്മെന്റ് ആണ് ചിത്രത്തിലെ വിജയ് സേതുപതിയുടെ സാന്നിധ്യം.

Top