രാഷ്ട്രീയത്തില്‍ പുതിയ അങ്കത്തിന് ഇറങ്ങാന്‍ വിജയ് ; തമിഴക വെട്രി കഴകത്തിന്റെ ആദ്യ ലക്ഷ്യം

ളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം ഏറെ ആകാംഷയോടെയാണ് പ്രേഷകര്‍ നോക്കി കാണുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ഏറ്റെടുത്തവ പൂര്‍ത്തിയാക്കിയാല്‍ ദളപതി വിജയ് സിനിമയില്‍ നിന്നും ദീര്‍ഘമായ ഇടവേളയെടുക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ദളപതി 69 ആയിരിക്കും അവസാനത്തെ ചിത്രം. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ ലക്ഷ്യമാണ് തമിഴ് രാഷ്ട്രീയത്തില്‍ നിലവില്‍ വലിയ ചര്‍ച്ചയാകുന്നത്. തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കന്നി വോട്ടര്‍മാരായ സ്ത്രീകള്‍ക്ക് എല്ലാവര്‍ക്കും തന്റെ പാര്‍ട്ടിയില്‍ സജീവ അംഗത്വം നല്‍കാന്‍ വിജയ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പും പുറത്തിറക്കുന്നു. 2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് താരത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.

നിലവില്‍ വിജയ് വെങ്കട് പ്രഭുവിന്റെ ചീതീകരണത്തിന്റെ തിരക്കിലാണ്. ദ ഗോട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വന്‍ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ദളപതി വിജയ്‌യുടെ ആരാധകരും. രണ്ട് വേഷങ്ങളിലാകും വിജയ് പുതിയ ചിത്രത്തില്‍ എത്തുക. നെഗറ്റീവ് ഷെയ്ഡുള്ളതാകും വിജയ്‌യുടെ ഒരു കഥാപാത്രം എന്നും റിപ്പോര്‍ട്ടറുകള്‍ ഉണ്ട്. നടന്‍ വൈഭവ് വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന സംസാരം വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. വെങ്കട് പ്രഭു ഒരു രംഗം സിനിമയിലേതായി ചിത്രീകരിക്കുമ്പോള്‍ നടന്ന സംഭവമാണ് വൈഭവ് വെളിപ്പെടുത്തിയത്. തനിക്ക് വൈവഭവിന്റെ കഥാപാത്രത്തെ അറിയാമല്ലേയെന്ന് ചോദിക്കുകയായിരുന്നു വിജയ്. അതേയെന്ന് വെങ്കട് പ്രഭു മറുപടി പറഞ്ഞതായും വൈഭവ് വ്യക്തമാക്കി.

എങ്ങനെയാണ് ഞങ്ങളുടെ രണ്ടു പേരുടെയും കഥാപാത്രങ്ങള്‍ കണ്ടുമുട്ടിയത് എന്നതിലും വെങ്കട് പ്രഭു വിശദീകരിച്ചു. വെറുതെ നോക്കിനില്‍ക്കുന്നതെന്താണെന്നായിരുന്നു വിജയ് തന്നോട് ചോദിച്ചത് എന്നും വൈഭവ് വ്യക്തമാക്കി. നിങ്ങള്‍ക്ക് മുഴുവന്‍ കഥയും അറിയാം. അതിനാല്‍ നിങ്ങള്‍ക്ക് എല്ലാ സംശയങ്ങളും ചോദിക്കാനും കഴിയും. കഥയറിയാത്തതിനാല്‍ ഞാന്‍ എങ്ങനെ സംശയം ചോദിക്കും എന്ന് മറുപടി നല്‍കി. ഇത്രയും ചിത്രീകരിച്ചിട്ടും നിനക്ക് സിനിമയുടെ കഥ മനസിലായില്ലേ എന്ന് വിജയ് വീണ്ടും എന്നോട് ചോദിച്ചു. വെങ്കട് പ്രഭു ഇടപെട്ട് എന്നോട് മിണ്ടാതിരിക്കാന്‍ പറയുകയും ആയിരുന്നു. കഥയെക്കുറിച്ച് എനിക്ക് അത്രയേ അറിയൂ. സിനിമ മികച്ച ഒന്നായി വരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നടന്‍ വൈഭവ് വ്യക്തമാക്കി.

Top