ദളപതിയെ വച്ച് പാൻ ഇന്ത്യൻ സിനിമ? ബ്രഹ്മാണ്ഡ സംവിധായകർ രംഗത്ത് . . .

കെ.ജി.എഫ് 2വും ചരിത്ര വിജയമായതോടെ, എല്ലാവരും ഇപ്പോള്‍ സംവിധായകന്‍ പ്രശാന്ത് നീലിന്റെ പിന്നാലെയാണ്. രാജമൗലിയുടെ നിലവാരത്തിലേക്കാണ് ഒറ്റയടിക്ക് ഈ യുവ സംവിധായകനും ഉയര്‍ന്നിരിക്കുന്നത്. പ്രശാന്ത് നീലിന്റെ അടുത്ത ചിത്രം പ്രഭാസ് നായകനായ ‘സലാര്‍’ ആണ്. ബാഹുബലിക്കു ശേഷം മെഗാ ഹിറ്റുകള്‍ നല്‍കാതിരുന്ന പ്രഭാസ്, ഈ സിനിമയിലൂടെ പാന്‍ ഇന്ത്യ സൂപ്പര്‍ ഹീറോ പട്ടം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. രാജമൗലിയുടെ പുതിയ സിനിമയായ ആര്‍.ആര്‍.ആര്‍ ഇതിനകം തന്നെ 1000 കോടി കളക്ട് ചെയ്തു കഴിഞ്ഞു. ബാഹുബലി 2000 കോടി കളക്ട് ചെയ്ത സിനിമയാണ്. കെ.ജി.എഫ് ചാപ്റ്റര്‍ 2 ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗംഭീര റിപ്പോര്‍ട്ടാണ് ഈ സിനിമയ്ക്ക് നിരൂപകരും നല്‍കിയിരിക്കുന്നത്.

അതേസമയം, കെ ജി എഫ് ചാപ്റ്റര്‍ 2 വിനൊപ്പം പുറത്തിറങ്ങിയ ബീസ്റ്റ് സിനിമക്ക് മോശം റിപ്പോര്‍ട്ടാണുള്ളത്. എങ്കിലും ആദ്യ ദിനം ഈ സിനിമയും വമ്പന്‍ കളക്ഷനാണ് നേടിയിരിക്കുന്നത്. ദളപതിയുടെ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിയാത്തതാണ് ബീസ്റ്റിനു തിരിച്ചടിയായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദളപതിയും സെലക്ടീവ് ആകുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് യുടെ താരമൂല്യം മുന്‍ നിര്‍ത്തി കെ.ജി.എഫ് 2 നിര്‍മ്മാതാക്കളായ ഹോം ബാലെ ഫിലിംസ് ഉടമകള്‍ ദളപതിയെ നായകനാക്കി അധികം താമസിയാതെ ഒരു പാന്‍ ഇന്ത്യ സിനിമ ചെയ്യുമെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

പ്രശാന്ത് നീല്‍, രാജമൗലി, ശങ്കര്‍ എന്നീ ബ്രഹ്‌മാണ്ഡ സംവിധായകരും ദളപതിയെ നായകനാക്കി സിനിമ ചെയ്യാന്‍ റെഡിയാണ്. ഈ സംവിധായകരെ വച്ചു സിനിമ ചെയ്യാന്‍ പ്രമുഖ ഹോളിവുഡ് കമ്പനികളും തയ്യാറാണ്. കെ.ജി.എഫ് ചാപ്റ്റര്‍ 2 ഇന്ത്യയില്‍ തരംഗം സൃഷ്ടിച്ചതിനെ ഹോളിവുഡും ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. പ്രാദേശിക സിനിമ ചെയ്യുക എന്നതിനും അപ്പുറം പാന്‍ ഇന്ത്യന്‍ സിനിമ ചെയ്യുക എന്ന നിലപാടിലേക്കാണ് സൂപ്പര്‍ താരങ്ങളും എത്തിയിരിക്കുന്നത്.

ഇക്കാര്യത്തിലെ ആദ്യ ചുവട് മാറ്റമാണ് ദളപതി വിജയ് ക്യാംപില്‍ നിന്നും വരുന്നത്. പ്രശാന്ത് നീല്‍, രാജമൗലി, ശങ്കര്‍ എന്നി സംവിധായകരുളായി സഹകരിക്കാന്‍ പുതിയ സാഹചര്യത്തില്‍ ദളപതിയും സമ്മതം മൂളീക്കഴിഞ്ഞു. അതിനു പറ്റിയ കഥ ഉണ്ടായാല്‍, ദളപതിയുടെ പാന്‍ ഇന്ത്യന്‍ സിനിമയും സംഭവിക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. കെ.ജി.എഫ് 2 വന്‍ തരംഗമായതോടെ, ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ദളപതി ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കുമെന്നാണ് സൂചന. കഥയില്‍ അതിനു അനുസരിച്ച് മാറ്റങ്ങള്‍ വരുത്താനാണ് അണിയറ പ്രവര്‍ത്തകരുടെ ആലോചന. ‘കൈതി’ എന്ന സിനിമയിലൂടെ തെന്നിന്ത്യന്‍ ഞെട്ടിച്ച സംവിധായകനാണ് ലോകേഷ്. വന്‍ നിര്‍മാണ കമ്പനി രംഗത്തു വന്നാല്‍, കെ.ജി.എഫ് പോലുള്ള സിനിമയെടുക്കാനുള്ള കഴിവും ലോകേഷ് കനകരാജിനുണ്ട്.

Top