‘പൗര്‍ണമി സൂപ്പെറല്ലേടാ. . ‘സോങ് തരംഗമാകുന്നു; രണ്ടര ലക്ഷത്തിലധികം യൂട്യൂബ് വ്യൂസ്

സിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ആദ്യ ഗാനവും അതുപോലെ തന്നെ സൂപ്പര്‍ കൂളായ പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു കഴിഞ്ഞു. ഇതിന്റെ ടീസറുകളും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ന്യൂ സൂര്യ ഫിലിമ്‌സിന്റെ ബാനറില്‍ എ കെ സുനില്‍ നിര്‍മ്മിച്ച ഈ ചിത്രം 2019 ജനുവരി രണ്ടാം വാരം റിലീസ് ചെയ്യും.

രണ്ടു ദിവസം മുന്‍പേ റിലീസ് ചെയ്ത ഈ ചിത്രത്തിലെ സോങ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. പൗര്‍ണമി സൂപ്പെറല്ലേടാ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, ബാലു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്. പ്രിന്‍സ് ജോര്‍ജ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ ജിസ് ജോയ് തന്നെയാണ്. യൂട്യൂബില്‍ രണ്ടര ലക്ഷത്തിലധികം വ്യൂസ് ആണ് ഈ സോങ് വീഡിയോ ഇതിനോടകം നേടി കഴിഞ്ഞത്.

സംവിധായകന്‍ ജിസ് ജോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ദേവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, കെ.പി.എ.സി. ലളിത, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ, ദര്‍ശന രാജേന്ദ്രന്‍, ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി ജോസ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയാണുള്ളത്.

Top