ആസിഫ് അലി- ഐശ്വര്യ ലക്ഷ്മി ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’; പുതിയ പോസ്റ്റര്‍

വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ആസിഫ് അലി ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ നാലാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ ചിത്രത്തിന്റെ മുന്‍ ടീസറുകള്‍ക്കും ഗാനങ്ങള്‍ക്കും ട്രെയിലറിനും എല്ലാം ലഭിച്ചത് പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും സ്വീകരണവും ആണ് ഈ പുതിയ ടീസറിനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രം ജനുവരി 11ന് തീയേറ്ററുകളിലെത്തും. സംവിധായകന്‍ ജിസ് ജോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. എ കെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രമാണിത്.

ശാന്തി കൃഷ്ണ ,രഞ്ജി പണിക്കര്‍, സിദ്ദിഖ്, കെപിഎസി ലളിത, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയാണുള്ളത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top