വിജയ് സൂപ്പറും പൗര്‍ണമിയുമിലെ രണ്ടാമത്തെ ഗാനം എത്തുന്നു

സിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ആദ്യ ഗാനവും അതുപോലെ തന്നെ സൂപ്പര്‍ കൂളായ പോസ്റ്ററുകളും എല്ലാം തന്നെ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു കഴിഞ്ഞു. ഇതിന്റെ ടീസറുകളും മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.

ഇപ്പോഴിതാ പ്രേക്ഷകര്‍ക്കുള്ള ഒരു ക്രിസ്മസ് സമ്മാനമായി ഈ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം കൂടി എത്തുകയാണ്. ഈ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, ബാലു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്. പ്രിന്‍സ് ജോര്‍ജ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

സംവിധായകന്‍ ജിസ് ജോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. എ കെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രമാണിത്.

ദേവന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, കെ.പി.എ.സി. ലളിത, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ, ദര്‍ശന രാജേന്ദ്രന്‍, ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി ജോസ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ജിസ് ജോയിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയാണുള്ളത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എ കെ സുനില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top