വിജയുടെ വില്ലനായ് കിങ് ഖാന്‍ എത്തുമോ; ആകാംക്ഷയോടെ ആരാധകര്‍

സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ആറ്റ്‌ലിയും വിജയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ വില്ലനായെത്തുന്നത് ഷാറൂഖ് ഖാനെന്ന് സൂചന. അടുത്തിടെ ആറ്റ്‌ലിയുപം ഷാരുഖ് ഖാനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കിങ് ഖാന്‍ വില്ലനായി എത്തുമെന്ന വാര്‍ത്തകള്‍ പരന്നത്.

ചിത്രത്തിന്റെ ക്ലൈമാക്സില്‍ പ്രത്യക്ഷപ്പെടുന്ന 15 മിനിറ്റോളം നീളുന്ന വില്ലന്‍ വേഷത്തില്‍ ആണ് ഷാരുഖ് എത്തുക എന്നാണ് സൂചന. നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ജി കെ വിഷ്ണു ഛായാഗ്രഹണം, എഡിറ്റ് ആന്റണി റൂബന്‍, എ ജി എസ് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top