സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിനെ വിജയ് ശങ്കര്‍ നയിക്കും

യ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ നയിക്കും. നേരത്തെ ക്യാപ്റ്റനായി തീരുമാനിച്ചിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തികിനു പരുക്കേറ്റതിനാലാണ് തീരുമാനം.

കാര്‍ത്തികിനു പകരം ആദിത്യ ഗണേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരാണ് തമിഴ്‌നാട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നാരായണ്‍ ജഗദീശന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. പരുക്കേറ്റ് ഐപിഎല്‍ രണ്ടാം പാദത്തില്‍ നിന്ന് പുറത്തായിരുന്ന വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും താരം കളിക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കൊവിഡ് ബാധയെ തുടര്‍ന്ന് ഐപിഎല്‍ രണ്ടാം പാദം നഷ്ടമായ ടി നടരാജന്‍, പഞ്ചാബ് കിംഗ്‌സ് താരം ഷാരൂഖ് ഖാന്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മലയാളി താരം സന്ദീപ് വാര്യര്‍ എന്നിവരും ടീമിലുണ്ട്. നവംബര്‍ നാലിനാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക

 

 

Top