തുഗ്ലക്ക് ദര്‍ബാര്‍; മാസ്സ് ലുക്കില്‍ വിജയ് സേതുപതി എത്തുന്നു

വിജയ് സേതുപതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തുഗ്ലക്ക് ദര്‍ബാര്‍. ചിത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലെ പുതിയ സ്റ്റില്ലുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രസാദ് ദീനദയാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പൊളിറ്റിക്കല്‍ ചിത്രമായാണ് തുഗ്ലക്ക് ദര്‍ബാര്‍ ഒരുങ്ങുന്നത്.

സിംഗം എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. അതിഥി റാവു ഹൈദരിയാണ് ചിത്രത്തിലെ നായിക. മലയാള താരം മഞ്ജിമ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയുടെ സഹോദരിയുടെ വേഷമാണ് മഞ്ജിമയ്ക്ക്. പാര്‍ഥിപന്‍ ചിത്രത്തില്‍ വില്ലനായും വേഷമിടുന്നു.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോയും വിയാകോം 18ഉം ചേര്‍ന്നാണ് തുഗ്ലക്ക് ദര്‍ബാര്‍ നിര്‍മ്മിക്കുന്നത്.

Top