അല്ലു അര്‍ജുന്റെ ‘പുഷ്പ’യില്‍ നിന്ന് പിന്മാറി മക്കള്‍സെല്‍വന്‍

ല്ലു അര്‍ജുനെയും തമിഴ് നടന്‍ വിജയ് സേതുപതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കര്‍ സുകുമാര്‍ ഒരുക്കുന്ന ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുന്‍ ലോക്കല്‍ ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതിയും അല്ലു അര്‍ജുനും ഒന്നിക്കുന്ന ചിത്രമെന്നതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറി എന്നാണ് വിവരം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം നേരിട്ട് സംവിധായകനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

കള്ളക്കടത്താണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. അല്ലു അര്‍ജുന്‍ ലോറി ഡ്രൈവറായും വിജയ് സേതുപതി ഫോറസ്റ്റ് ഓഫീസറുടെയും വേഷത്തിലായിരുന്നു. രഷ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജ്, ജഗപതി ബാബു, ഹരീഷ് ഉത്തമന്‍, വെണ്ണല കിഷോര്‍, അനസൂയ ഭരദ്വരാജ്, അനീഷ് കുരുവിള എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം. ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.

Top