വിജയ് സേതുപതി-ഫഹദ് ഫാസില്‍ ചിത്രം ‘സൂപ്പര്‍ ഡീലക്‌സ്’ ഏപ്രില്‍ 27ന് തീയറ്ററുകളിലേക്ക്

super-delux-tamil-movie

വിജയ് സേതുപതിയെയും ഫഹദ് ഫാസിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡീലക്‌സ്’ ഏപ്രില്‍ 27ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഫഹദും വിജയ് സേതുപതിയും ഒരുമിച്ചുള്ള ഒരു വിഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നുണ്ട്.

ചിത്രത്തില്‍ ഒരു ഭിന്നലിംഗക്കാരനായാണ് വിജയ് സേതുപതി എത്തുന്നത്. ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍, മിസ്‌കിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് യുവന്‍ ശങ്കര്‍രാജ ആണ്. ത്യാഗരാജന്‍ കുമാരരാജ, മിസ്‌കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ. ശേഖര്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top