ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തിലേക്ക്

ഹനടനായി തുടങ്ങി ഇപ്പോള്‍ നായകനായി തിളങ്ങി നില്‍ക്കുന്ന വിജയ് സേതുപതി മലയാളത്തിലേക്ക്. ജയറാമിനൊപ്പമാണ് അഭിനയിക്കുന്നത്. സനില്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എംജിയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

തെന്‍മാര്‍ക്കു പരുവക്കാട്ട്റു എന്ന ചിത്രത്തിലാണ് ആദ്യമായി വിജയ് സേതുപതി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുന്ദരപാണ്ഡ്യന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിസ്സ, നാനും റൗഡി താന്‍, സേതുപതി, ധര്‍മ ദുരെ, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമലോകത്തെ മികച്ച താരമായി പ്രക്ഷകശ്രദ്ധ നേടി

നഷ്ടപ്രണയത്തിന്റെയും നൊസ്റ്റാള്‍ജിയയുടെയും കഥ പറയുന്ന 96 എന്ന ചിത്രം തെന്നിന്ത്യ സിനിമ ആസ്വാദകരെ മുഴുവന്‍ വിജയ് സേതുപതിയുടെ ആരാധകരാക്കി. സീതക്കാതി എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. രജനീകാന്തിനൊപ്പം അഭിനയിച്ച പേട്ട സിനിമയ്ക്ക് വേണ്ടിയും ആവേശപൂര്‍വം കാത്തിരിക്കുകയാണ് തമിഴ് സിനിമ ലോകം.

Top