വിജയ് സേതുപതി ചിത്രം ‘പുരിയാത പുതിര്‍’ പുതിയ ട്രെയിലര്‍ എത്തി

വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രമാണ് പുരിയാത പുതിര്‍.

രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറാണ്. ചിത്രം സെപ്തംബര്‍ ഒന്നിന് തീയറ്ററുകളിലെത്തും.

കതിര്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

2013ലായിരുന്നു സിനിമയുടെ പ്രഖ്യാപനം. എന്നാല്‍ വിജയ് സേതുപതിയുടെ തിരക്കുകളെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു.

സസ്പെന്‍സിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു.

രണ്ടാമത്തെ ട്രെയിലറിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ സെപ്തംബര്‍ ഒന്നിനെത്തുമെന്ന് അറിയിച്ചത്.

തെലുങ്ക് നടി സോണിയ ദീപ്തി ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു. രമേശ് തിലക്, അര്‍ജുനന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ദിനേശ് കൃഷ്ണന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സാം സി എസ് ആണ്.

Top