വിജയ് സേതുപതിയുടെ ‘ഡിഎസ്‍പി’ ഫസ്റ്റ് ലുക്ക് പുറത്ത്

വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. എന്‍ഫീല്‍ഡില്‍ ഇരിക്കുന്ന വിജയ് സേതുപതിയാണ് പോസ്റ്ററിലുള്ളത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. വിജയ് സേതുപതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ‘ഡിഎസ്‍പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

 

 

Top