താടിയും മുടിയും നീട്ടി വേറിട്ട ഗെറ്റപ്പില്‍ വിജയ് സേതുപതി; ലാഭത്തിന്റെ പോസ്റ്റര്‍ പുറത്ത്

വിജയ് സേതുപതിയെ നായകനാക്കി എസ് പി ജനനാഥന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാഭം. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. വ്യത്യസ്ത ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

താടിയും മുടിയും നീട്ടി വേറിട്ട ഗെറ്റപ്പിലാണ് സേതുപതി എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ലാഭത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.

ശ്രുതി ഹാസന്‍ ആണ് നായികയായി എത്തുന്നത്. ശ്രുതി ആദ്യമായി മക്കള്‍ സെല്‍വന്റെ നായികയായി എത്തുന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നടന്‍ ജഗപതി ബാബുവും, കലൈരസന്‍, ഹരീഷ് ഉത്തമന്‍, സായി ധന്‍സിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഏപ്രില്‍ മാസം തിയേറ്ററുകളില്‍ എത്തും.

Top