വിജയ് സേതുപതി തരംഗം വീണ്ടും; പുതിയ ചിത്രം ‘കറുപ്പന്റെ’ ടീസര്‍ പുറത്ത്

സിനിമ ഒരു വിസ്മയ ലോകമാണ്. അതുപോലെ തന്നെയാണ് ചില നടന്മാരും.

ഏതു ഭാഷകളിലായാലും അവരുടെ അഭിനയം ആരാധകരുടെ മനം കവരും.

യുവതാരങ്ങള്‍ക്കിടയില്‍ ഇപ്പോൾ ശ്രദ്ധേയനായ താരമാണ് വിജയ് സേതുപതി. താരം നായകനായി എത്തുന്ന പുതിയ ചിത്രം കറുപ്പന്റെ ടീസര്‍ പുറത്തെത്തി.

മാധവനൊപ്പം എത്തിയ വിക്രം വേദ കൂടി ഹിറ്റായതോടെ വിജയ് സേതുപതിയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.

ആര്‍ പനീര്‍ സെല്‍വം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടാനിയയാണ് നായിക.

യുഗഭാരതിയുടെ വരികള്‍ക്ക് ഡി ഇമ്മന്‍ സംഗീതം ഒരുക്കുന്നു. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ‘കറുപ്പന്റെ നിര്‍മാണം ശ്രീ സായ് റാം ക്രിയേഷന്‍സ് ആണ്.

Top