വിശപ്പ് ഒരു രോഗമാണ് അതിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്ന് വിജയ് സേതുപതി

വിശപ്പ് ഒരു രോഗമാണെന്നും അതിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്നും ട്വീറ്റ് ചെയ്ത് തമിഴ് താരം വിജയ് സേതുപതി. കൊവിഡ് ലോക്ക് ഡൗണില്‍ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ പ്രതികരണം. താരത്തിന്റെ ട്വീറ്റിന് വലിയ പ്രതികരണമാണ് ഈ ട്വീറ്റിന് ലഭിച്ചത്. 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്റുകളും ഈ ട്വീറ്റിന് ലഭിച്ചു.

കൊവിഡ് സഹായനിധികളിലേക്ക് സഹായം നല്‍കിയ തമിഴ് താരങ്ങളുടെ പട്ടികയില്‍ വിജയ് സേതുപതിയുമുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) യുടെ സഹായനിധിയിലേക്ക് നല്‍കിയ 10 ലക്ഷം ഉള്‍പ്പെടെയാണ് ഇത്.

അശ്വത്ഥ് മാരിമുത്തു സംവിധാനം ചെയ്ത ഓ മൈ കടവുളേ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി അവസാനം തീയേറ്ററുകളില്‍ എത്തിയത്. അശോക് സെല്‍വനും റിതിക സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ദൈവത്തിന്റെ വേഷത്തിലായിരുന്നു വിജയ് സേതുപതി.

Top