വിജയ് സേതുപതി നായകനാവുന്ന ‘തുഗ്ലക്ക് ദര്‍ബാര്‍’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘തുഗ്ലക്ക് ദര്‍ബാര്‍’.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വിജയ് സേതുപതി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. റാവു ഹൈദരിയാണ് നായിയായെത്തുന്നത്. പാര്‍ത്ഥിപനും മഞ്ജിമ മോഹനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്.

വിജയ് സേതുപതിയുടെ ‘നടുവുല കൊഞ്ചം പാക്കാത’ എന്ന ചിത്രത്തിന്റെ സംവിധായകനായ ബാലാജി തരണീതരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രേംകുമാര്‍ ക്യാമറയും ഗോവിന്ദ് വസന്ത സംഗീതവും കൈകാര്യം ചെയ്യുന്നു.

Top