വില്ലന്‍ വേഷത്തില്‍ കലക്കാന്‍ വിജയ് സേതുപതിയെത്തുന്നു

വിത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. വ്യത്യസ്തമായ വേഷങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന താരം ഇപ്പോഴിതാ വില്ലന്‍ വേഷത്തിലെത്തുകയാണ്.

‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് വില്ലനായി താരം വേഷമിടുന്നത്. നവാഗതനായ ബുച്ചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായികയുടെ അച്ഛന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുക. രാജശേഖര്‍ അനിംഗി, പാഞ്ച വൈഷ്ണവ് തേജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളിയായ ശ്യാം ദത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Top