വിജയ് സേതുപതി ചിത്രം ‘സൈര നരസിംഹ റെഡ്ഡി’; മോഷന്‍ ടീസര്‍ പുറത്ത് വിട്ടു

ക്കള്‍സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രം സൈര നരസിംഹ റെഡ്ഡിയുടെ പുതിയ മോഷന്‍ ടീസര്‍ പുറത്തിറങ്ങി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് നായകവേഷത്തില്‍ എത്തുന്നത്.

വിജയ് സേതുപതിയുടെ 41ാം പിറന്നാളുമായി ബന്ധപ്പെട്ടാണ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജാ പാണ്ഡി എന്ന മക്കള്‍സെല്‍വന്റെ കഥാപാത്രത്തിന്റെ ലുക്കായിരുന്നു ടീസറിലുണ്ടായിരുന്നത്.

സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത് രാംചരണിന്റെ നിര്‍മ്മാണ കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍സാണ്. അമിതാഭ് ബച്ചന്‍,നയന്‍താര തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ എത്തുന്നുണ്ട്.

Top