വിജയ് സേതുപതിയുടെ ‘കാ പെ രാണസിങ്കം’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു ?

കോവിഡും ലോക്ക്ഡൗണും കാരണം തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ പല നിര്‍മാതാക്കളും സിനിമ റിലീസിന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. ഇപ്പോഴിതാ വിജയ് സേതുപതി നായകനായ കാ പെ രാണസിങ്കവും ഒ.ടി.ടി റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

സിനിമയുടെ നിര്‍മാതാക്കള്‍ ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഒ.ടി.ടി. റിലീസുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉടനെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.രാഷ്ട്രീയ പശ്ചാത്തലം ആസ്പദമാക്കിയുള്ള കഥയാണ് കാ പെ രാണസിങ്കം പറയുന്നത്. നായിക വേഷം ചെയ്യുന്നത് ഐശ്വര്യ രാജേഷാണ്. കൂടാതെ രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രകനി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പി. വീരുമാണ്ടി സംവിധാനം ചെയ്യുന്ന ചിത്രം കെ.ജി.ആര്‍. സ്റ്റുഡിയോസിന്റെ ബാനറില്‍ കൊട്ടപാടി ജെ. രാജേഷാണ് നിര്‍മിക്കുന്നത്.

Top