വിജയ് സേതുപതിയ്‌ക്കൊപ്പം മഞ്ജിമ മോഹനും; തുഗ്ലക്ക് ദര്‍ബാര്‍ അടുത്ത വര്‍ഷം തിയേറ്ററില്‍

വാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുഗ്ലക്ക് ദര്‍ബാര്‍’. വിജയ് സേതുപതി നായകനാവുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം മഞ്ജിമ മോഹനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

റാവു ഹൈദരിയാണ് നായിക. രാഷ്ട്രീയക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. പാര്‍ത്ഥിപനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാലാജി തരണീധരനാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററിലെത്തും.

Top