മെല്‍ബണ്‍ മേളയില്‍ ഷാരൂഖിനൊപ്പം തിളങ്ങി മക്കള്‍ സെല്‍വന്‍

മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനൊപ്പം തിളങ്ങി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും .സേതുപതിയെ നായകനാക്കി ത്യാഗരാജന്‍ കുമാരരാജ ഒരുക്കിയ സൂപ്പര്‍ ഡീലക്സ് എന്ന ചിത്രം മേളയില്‍ മൂന്ന് വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്.

ബോളിവുഡ് കിങ് ഷാരുഖ് ഖാനോടൊപ്പം ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത വിജയ് സേതുപതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. സംവിധായകന്‍ ത്യാഗരാജ കുമാരസാമി, നടി ഗായത്രി ശങ്കര്‍ എന്നിവരും താരത്തിനൊപ്പം എത്തിയിട്ടുണ്ട്.

ഷാരൂഖ് ഖാനൊപ്പം സോയ അക്തര്‍, തബു, കരണ്‍ ജോഹര്‍, അര്‍ജുന്‍ കപൂര്‍, ശ്രീറാം രാഖവന്‍, റിമ ദാസ് എന്നിവരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഓഗസ്റ്റ് 8ന് ആരംഭിച്ച മേളയില്‍ ഇന്ത്യയില്‍ നിന്നുള്ള അറുപത് സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ബോളിവുഡ് ചിത്രങ്ങളായ അന്ധാധുന്‍, ഗള്ളി ബോയ്, ബദായ് ഹോ, സൂയി ധാഗ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് സൂപ്പര്‍ ഡീലക്സ് മത്സരിക്കുന്നത്.

Top